ഇംഫാൽ: മണിപ്പുരിൽ വാഹനത്തിനു നേർക്കുണ്ടായ തീവ്രവാദി ആക്രമണത്തിൽ നാലു നാഗാ വിഭാഗക്കാർ കൊല്ലപ്പെട്ടു. ഒരാളെ കാണാതായി. കാംഗ്പോക്പി ജില്ലയിലെ ഒറ്റപ്പെട്ട പ്രദേശത്തായിരുന്നു ആക്രമണം. ലിയാംഗ്മായി നാഗാ വിഭാഗക്കാരാണ് കൊല്ലപ്പെട്ടത്. കുക്കി വിഭാഗക്കാരാണ് ആക്രമണത്തിനു പിന്നിലെന്നാണ് ആരോപണം.
മൃതദേഹങ്ങൾ സേനാപതി ജില്ലാ ആശുപത്രിയിലേക്കു മാറ്റി. നാഗാ പീപ്പിൾസ് ഓർഗനൈസേഷൻ (എൻപിഒ) അംഗങ്ങൾ സേനാപതി ജില്ലാ ആസ്ഥാനത്തെ കടകളും ബിസിനസ് സ്ഥാപനങ്ങളും ബലമായി അടപ്പിച്ചു.